Disqus Shortname

Breaking News

ഒരാൾ ഒരുവോട്ട്‌ മാത്രമേ ചെയ്യുന്നുള്ളൂ എന്ന്‌ ഉറപ്പുവരുത്തണം; തെരഞ്ഞെടുപ്പ്‌ കമീഷന്‌ ഹൈക്കോടതിയുടെ നിർദ്ദേശം

കൊച്ചി > തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടക്കുന്നില്ലന്ന് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമീഷന് ഹൈക്കോടതിയുടെ നിർദേശം. ഒരു പൗരൻ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളു എന്ന് കമീഷൻ ഉറപ്പാക്കണമെന്ന് കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. ഇതിനായി സ്വീകരിക്കുന്ന നടപടികൾ കമ്മീഷൻ നാളെ അറിയിക്കണം.

വോട്ടർ പട്ടികയിൽ വ്യാജ - ഇരട്ട വോട്ടുകൾ കടന്നു കൂടിയത് ഗൗരവമുള്ള വിഷയമാണന്നും പൗരന്റെ അവകാശത്തെ ബാധിക്കുന്ന
താണന്നും കോടതി ചൂണ്ടിക്കാട്ടി. വ്യാജ - ഇരട്ട വോട്ടുകൾ കണ്ടെത്താൻ നടപടി സ്വീകരിച്ചതായും ഇത്തരം വോട്ടുകൾ രേഖമെടുത്താൻ അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ക്രമക്കേട് തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.



from Kerala || Deshabhimani ​Online ​News https://ift.tt/3lYBU8q
via IFTTT

ليست هناك تعليقات