സർവകലാശാല ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഇന്ന് മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം> സർവകലാശാല ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച പതിനൊന്നാം ശമ്പള കമീഷൻ ശുപാർശകൾ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ നിർദേശങ്ങൾക്ക് സമാനമായ ശുപാർശകളാണ് സർവകലാശാല അനധ്യാപക ജീവനക്കാരുടെ കാര്യത്തിലും കമീഷൻ നൽകിയിയിട്ടുള്ളത്.
റിപ്പോർട്ട് കഴിഞ്ഞ ദിവസം സർക്കാരിന് കൈമാറി. അധ്യാപകർക്ക് ശമ്പളവും ആനുകൂല്യങ്ങളും യുജിസി മാനദണ്ഡപ്രകാരമാണ്. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പുതുക്കിയ ശമ്പളവും അലവൻസുകളും ഏപ്രിൽ ഒന്നുമുതലാണ് ലഭിക്കുക.
from Kerala || Deshabhimani Online News https://ift.tt/3sjLJQk
via IFTTT
No comments