തുടർഭരണത്തിന് കരുത്തുറ്റ നിര : സിപിഐ എം സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം > സംസ്ഥാനത്ത് വികസനവും ക്ഷേമവും ഉറപ്പാക്കുന്ന അഴിമതി രഹിത തുടർഭരണത്തിന് കരുത്തുറ്റ സ്ഥാനാർഥികളെ സിപിഐ എം പ്രഖ്യാപിച്ചു. പാർടിയുടെ ഉന്നത ജനകീയ നേതാക്കളും യുവാക്കളും കലാകാരൻമാരും വിവിധമേഖലകളിലെ വിദഗ്ധരുമടങ്ങുന്ന മികച്ച നിരയാണ് മതനിരപേക്ഷ കേരളത്തിനായി ജനവിധിതേടുന്നത്.
15ാം നിയമസഭാ തെരഞ്ഞെടുപ്പിനായി മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ അടക്കമുള്ള 83 സ്ഥാനാർഥികളെയാണ് സംസ്ഥാന സെക്രട്ടറിയുടെ താൽകാലിക ചുമതലയുള്ള എ വിജയരാഘവൻ ഇന്ന് പ്രഖ്യാപിച്ചത്. 85 മണ്ഡലങ്ങളിലാണ് സിപിഐ എം മത്സരിക്കുന്നത്. 12 വനിതകളും 9 സ്വതന്ത്രരും സ്ഥാനാർഥികളായുണ്ട്. പാർടി സ്ഥാനാർഥികളായി 74 പേരേയും സിപിഐ എം സ്വതന്ത്രരായ 9 പേരെയുമാണ് ഇന്ന് പ്രഖ്യാപിച്ചത്. മഞ്ചേശ്വരം ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും.
പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽനിന്ന് ജനവിധി തേടും . കേന്ദ്ര കമ്മിറ്റിഅംഗവും ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ(മട്ടന്നൂർ) , കേന്ദ്ര കമ്മിറ്റിഅംഗങ്ങളായ എം വി ഗോവിന്ദൻ(തളിപറമ്പ്) , കെ രാധാകൃഷ്ണൻ (ചേലക്കര)എന്നിവരും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുമായ മന്ത്രിമാരുമായ എം എം മണി(ഉടുമ്പൻചോല ), ടി പി രാമകൃഷ്ണൻ (പേരാമ്പ്ര), സെക്രട്ടേറിയറ്റ് അംഗങ്ങളായ പി രാജീവ് (കളമശ്ശേരി), കെ എൻ ബാലഗോപാൽ(കൊട്ടാരക്കര) എന്നിവരും മത്സരരംഗത്തുണ്ട്. കലാകാരൻമാരായ മുകേഷും (കൊല്ലം)ദലിമയും (അരൂർ) , അസ്ഥിരോഗ വിദഗ്ധനായ ഡോ ജെ ജേക്കബും (തൃക്കാക്കര)മത്സരരംഗത്തുണ്ട്.
വിദ്യാർഥി യുവജന രംഗത്തുള്ള 13 പേർ മത്സരിക്കുന്നു.ഇതിൽ 4 പേർ 30 വയസിന് താഴെയുള്ളവരാണ്. കഴിഞ്ഞ നിയമസഭയിലുണ്ടായിരുന്ന 33എംഎൽഎമാരും 5 മന്ത്രിമാരും മത്സരിക്കുന്നില്ല.ജെയ്ക് സി തോമസ് (പുതുപ്പള്ളി), സച്ചിൻദേവ് (ബാലുശേരി), ലിന്റോ ജോസ് (തിരുവമ്പാടി), പി മിഥുന (വണ്ടൂർ)എന്നിവർ 30 വയസിന് താഴെയുള്ളവരാണ്. 31നും 41 നും ഇടയിലുള്ള 8 പേരും 41നും 51 നും ഇടയിലുള്ള 13 പേരും 51നും 61 നും ഇടയിലുള്ള 33 പേരും 60 ന് മുകളിൽ വയസുള്ള 24 പേരുമാണ് മത്സരിക്കുന്നത്. 42 പേർ ബിരുദധാരികളാണ്. 28 പേർ അഭിഭാഷകരാണ്. ബിരുദാനന്തര ബിരുദമുള്ള 14 പേരും പി എച്ഡി നേടിയ 2 പേരും എംബിബിഎസ് ബിരുദംനേടി ഡോക്ടർമാരായി പ്രാക്ടീസ് ചെയ്യുന്ന 2 പേരും സ്ഥാനാർഥികളായുണ്ട്.
പട്ടിക താഴെ
ഉദുമ സി എച്ച് കുഞ്ഞമ്പു
തൃക്കരിപ്പൂർ എം വി രാജഗോപാലൻ
പയ്യന്നൂർ ടി ഐ മധുസൂദനൻ
കല്ല്യാശ്ശേരി എം വിജിൻ
തളിപ്പറമ്പ് എം വി ഗോവിന്ദൻ
അഴീക്കോട് കെ വി സുമേഷ്
ധർമ്മടം പിണറായി വിജയൻ
തലശ്ശേരി എ എൻ ഷംസീർ
മട്ടന്നൂർ കെ കെ ശൈലജ
പേരാവൂർ സക്കീർ ഹുസൈൻ
വയനാട്
മാനന്തവാടി ഒ.ആർ. കേളു
സുൽത്താൻബത്തേരി എം എസ് വിശ്വനാഥൻ
കോഴിക്കോട്
കൊയിലാണ്ടി കാനത്തിൽ ജമീല
പേരാമ്പ്ര -ടി.പി. രാമകൃഷ്ണൻ
ബാലുശ്ശേരി സച്ചിൻ ദേവ്
കോഴിക്കോട് വടക്ക് -തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പൂർ -പി.എ. മുഹമ്മദ് റിയാസ്
കുന്ദമംഗലം പി ടി എ റഹിം
കൊടുവള്ളി കാരാട്ട് റസാക്ക്
തിരുവമ്പാടി ലിന്റോ ജോസഫ്
മലപ്പുറം
കൊണ്ടോട്ടി സുലൈമാൻ ഹാജി
നിലമ്പൂർ പി.വി. അൻവർ
വണ്ടൂർ പി മിഥുന
പെരിന്തൽമണ്ണ കെ.പി. മുഹമ്മദ് മുസ്തഫ
മലപ്പുറം പാലൊളി അബ്ദുറഹ്മാൻ
വേങ്ങര പി ജിജി
താനൂർ -വി. അബ്ദുറഹ്മാൻ
തിരൂർ -ഗഫൂർ ലില്ലീസ്
തവനൂർ കെ.ടി. ജലീൽ
പൊന്നാനി -പി. നന്ദകുമാർ
പാലക്കാട്
തൃത്താല എം.ബി. രാജേഷ്
ഷൊർണ്ണൂർ പി മമ്മിക്കുട്ടി
ഒറ്റപ്പാലം പ്രേംകുമാർ
കോങ്ങാട് കെ ശാന്തകുമാരി
മലമ്പുഴ എ പ്രഭാകരൻ
തരൂർ പി പി സുമോദ്
നെന്മാറ കെ. ബാബു
ആലത്തൂർ കെ.ഡി. പ്രസേനൻ
തൃശൂർ
ചേലക്കര കെ. രാധാകൃഷ്ണൻ
കുന്നംകുളം എ.സി. മൊയ്തീൻ
ഗുരുവായൂർ എം കെ അക്ബർ
മണലൂർ മുരളി പെരുനെല്ലി
വടക്കാഞ്ചേരി സേവ്യർ ചിറ്റിലപ്പള്ളി
ഇരിങ്ങാലക്കുട ആർ. ബിന്ദു
പുതുക്കാട് കെ.കെ. രാമചന്ദ്രൻ
എറണാകുളം
ആലുവ ഷെൽന നിഷാദ്
കളമശ്ശേരി പി രാജീവ്
വൈപ്പിൻ കെ.എൻ. ഉണ്ണികൃഷ്ണൻ
കൊച്ചി കെ.ജെ. മാക്സി
തൃപ്പൂണിത്തുറ എം. സ്വരാജ്
എറണാകുളം ഷാജി ജോർജ്
തൃക്കാക്കര ഡോ. ജെ ജേക്കബ്ബ്
കുന്നത്തുനാട് പി വി ശ്രീനിജൻ
കോതമംഗലം -ആൻറണി ജോൺ
ഉടുമ്പൻചോല എം എം മണി
കോട്ടയം
ഏറ്റുമാനൂർ -വി.എൻ. വാസവൻ
കോട്ടയം കെ. അനിൽകുമാർ
പുതുപ്പള്ളി ജെയ്ക്ക് സി. തോമസ്
ആലപ്പുഴ
അരൂർ -ദലീമ ജോജോ
ആലപ്പുഴ -പി.പി. ചിത്തരഞ്ജൻ
അമ്പലപ്പുഴ -എച്ച്. സലാം
കായംകുളം -യു. പ്രതിഭ
മാവേലിക്കര എം.എസ്. അരുൺ കുമാർ
ചെങ്ങന്നൂർ -സജി ചെറിയാൻ
പത്തനംതിട്ട
ആറന്മുള -വീണാ ജോർജ്
കോന്നി -കെ.യു. ജനീഷ് കുമാർ
കൊല്ലം
ചവറ ഡോ. സുജിത്ത് വിജയൻ
കൊട്ടാരക്കര -കെ.എൻ. ബാലഗോപാൽ
കുണ്ടറ -ജെ. മേഴ്സിക്കുട്ടിയമ്മ
കൊല്ലം -എം. മുകേഷ്
തിരുവനന്തപുരം
വർക്കല -വി. ജോയ്
ആറ്റിങ്ങൽ -ഒ.എസ്. അംബിക
വാമനപുരം -ഡി.കെ. മുരളി
കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രൻ
വട്ടിയൂർക്കാവ് -വി.കെ. പ്രശാന്ത്
നേമം -വി. ശിവൻകുട്ടി
അരുവിക്കര -ജി. സ്റ്റീഫൻ
പാറശ്ശാല -സി.കെ. ഹരീന്ദ്രൻ
കാട്ടാക്കട -ഐ.ബി. സതീഷ്
നെയ്യാറ്റിൻകര -കെ. ആൻസലൻ
from Kerala || Deshabhimani Online News https://ift.tt/3clmlTZ
via IFTTT
ليست هناك تعليقات