Disqus Shortname

Breaking News

രാജ്യം വീണ്ടും കോവിഡ്‌ ഭീതിയിൽ; മരണസംഖ്യ അഞ്ച്‌ മാസത്തെ ഉയർന്ന നിലയിൽ

ന്യൂഡൽഹി > രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമാകുന്നു. പ്രതിദിന കോവിഡ് രോഗികളിൽ ആറ് മാസത്തെ ഉയർന്ന നിലയിലും മരണസംഖ്യ അഞ്ച് മാസത്തെ ഉയർന്ന നിലയിലും എത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 89, 129 പുതിയ രോഗികളും 714 മരണവും സ്ഥിരീകരിച്ചു. പുതിയ രോഗികളിൽ 81.42 ശതമാനവും മഹാരാഷ്ട്ര (47,913), കർണാടക (4,991), ഛത്തീസ്ഗഢ്(4,174), ഡൽഹി(3,594,), തമിഴ്നാട്(3,290), ഉത്തർപ്രദേശ്(-2,953), പഞ്ചാബ്(-2,873), മധ്യപ്രദേശ്(2,777) എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്.

മഹാരാഷ്ട്രയിൽമാത്രം -481 മരണം സ്ഥിരീകരിച്ചു. രോഗവ്യാപനം രൂക്ഷമായതോടെ കോവിഡ് ബാധിച്ചവർ 1.23 കോടി കടന്നു. ആകെ മരണം 1,64,110. നിലവിൽ 6,58,909 പേർ ചികിത്സയിലുണ്ട്. ഇവരിൽ 50 ശതമാനവും പുണെ, മുംബൈ, നാഗ്പുർ, താനെ, നാസിക്ക്, ഔറംഗബാദ്, അഹമദ്നഗർ, നന്ദേദ് (മഹാരാഷ്ട്ര), ബംഗളൂരു അർബൻ, സൗത്ത് ഡൽഹി എന്നീ 10 ജില്ലയിലാണ്.
ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി ഫറൂഖ്അബ്ദുള്ള, ഡിഎംകെ എംപി കനിമൊഴി എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.

കൂടുതൽ നിയന്ത്രണങ്ങൾ
കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമായ മഹാരാഷ്ട്രയിൽ സമ്പൂർണഅടച്ചുപൂട്ടൽ ഏർപ്പെടുത്താനുള്ള സാധ്യത ശക്തമായി. 15–-20 ദിവസംകൂടി സമാനരീതിയിൽ രോഗം റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ സംസ്ഥാനത്തെ ആരോഗ്യസംവിധാനം സ്തംഭിച്ചേക്കും. അത് വലിയദുരന്തത്തിൽ കലാശിക്കും.

തിയറ്ററുകൾ പബ്ബ്, ഭക്ഷണശാല എന്നിവിടങ്ങളിൽ 50 ശതമാനത്തിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കാൻ പാടില്ലെന്നതടക്കമുള്ള പുതിയ കോവിഡ് മാർഗനിദേശങ്ങൾ കർണാടക പുറപ്പെടുവിച്ചു.

11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കോവിഡ് സാഹചര്യങ്ങൾ അതീവഗുരുതരമാണെന്ന് കേന്ദ്രസർക്കാർ വിലയിരുത്തിയിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/3mpzobx
via IFTTT

ليست هناك تعليقات