മാണി സി കാപ്പനെ യുഡിഎഫ് സ്വീകരിക്കുന്നത് പരിശോധിച്ചശേഷം മാത്രമെന്ന് മുല്ലപ്പള്ളി
കൊച്ചി > എൻസിപി വിട്ട മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വീകരിക്കുന്നത് നയങ്ങള് പരിശോധിച്ച ശേഷം മാത്രമാകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കാപ്പനെ ഘടകകക്ഷി ആക്കുന്നതില് ഒരു ചര്ച്ചയും ഇതുവരെ നടന്നിട്ടില്ല. കാപ്പന് കൈപ്പത്തി ചിഹ്നത്തില് മത്സരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം ഘടകകക്ഷിയായി യുഡിഎഫിൽ ചേരുമെന്നാണ് കാപ്പൻ പറഞ്ഞിരുന്നത്.
ഈ തെരഞ്ഞെടുപ്പില് കോണ്ഗ്രസ് ശബരിമല പ്രചാരണ വിഷയമാക്കില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില് കൂടുതല് സീറ്റ് കോണ്ഗ്രസിന്റെ അവകാശമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മുന്നണി വിട്ട എല്ജെഡിയുടെ സീറ്റുകള് കോണ്ഗ്രസിന് അവകാശപ്പെട്ടതാണ്.
കെ മുരളീധരനെ കോണ്ഗ്രസ് എവിടെയും ഒഴിവാക്കിയിട്ടില്ല. തീരുമാനങ്ങളെടുക്കുന്നത് രാഷ്ട്രീയ കാര്യ സമിതിയില് ചര്ച്ച ചെയ്ത ശേഷം മാത്രമാണ്. നിയമസഭാ തെരഞ്ഞെടുപ്പില് മത്സരിക്കാനില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെത് അപകടകരമായ രാഷ്ട്രീയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/3s7KZxD
via IFTTT
No comments