പേരാമ്പ്രയിൽ യുവാവിനെ കാറിൽ തട്ടികൊണ്ടു പോയി
നാദാപുരം > വോളിബോൾ മത്സരം കണ്ട് മടങ്ങിയ യുവാവിനെ തട്ടികൊണ്ടു പോയി. പേരാമ്പ്ര പന്തിരിക്കരയിലെ ചെമ്പു നടക്കണ്ടിയിൽ അജിനാസി (30 )നെയാണ് ഇന്നോവയിലെത്തിയ സംഘം തട്ടികൊണ്ട് പോയത്. പുറമേരി പഞ്ചായത്തിലെ എളയിടത്ത് വെള്ളിയാഴ്ച്ച അർധരാത്രിക്കാണ് സംഭവം.
സുഹൃത്തുക്കളോടൊപ്പം മത്സരം കണ്ട് തിരിച്ചു പോകാൻ റോഡിലിങ്ങിയപ്പോൾ ബലം പ്രയോഗിച്ച് ഇന്നോവയിൽ കയറ്റുകയായിരുന്നു. നാദാപുരം പോലീസ് കേസെടുത്തു. കഴിഞ്ഞ ആഴ്ച കോഴിക്കോട് തൂണേരിയിലെ മുടവന്തേയിൽ നിന്നും പ്രവാസി വ്യാപാരിയെ തട്ടികൊണ്ടു പോയി മൂന്ന് ദിവസത്തിന് ശേഷമാണ് മോചിതനാക്കിയത്.
from Kerala || Deshabhimani Online News https://ift.tt/2ORskYB
via IFTTT

No comments