രേഷ്‌മയുടെ കൊലപാതകി തൂങ്ങി മരിച്ച നിലയിൽ
ഇടുക്കി> ഇടുക്കി പള്ളിവാസല് പവര്ഹൗസ് ഭാഗത്ത് പ്ലസ് ടു വിദ്യാര്ഥിനി രേഷ്മയെ കുത്തിക്കൊന്ന കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാൾ തൂങ്ങി മരിച്ച നിലയിൽ .പ്രതിയും ബന്ധുവുമായ അനുവിന്റെ മൃതദേഹം രേഷ്മ കുത്തേറ്റ മരിച്ച സ്ഥത്ത് നിന്ന് 200 മീറ്റർ അകലെയാണ് കണ്ടത്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചലിലായിരുന്നു പൊലീസ്.
കഴിഞ്ഞ വെള്ളിയാഴ്ച സ്കൂള് സമയം കഴിഞ്ഞിട്ടും രേഷ്മ വീട്ടില് തിരിച്ചെത്താതിരുന്നതിനെ തുടര്ന്ന് വീട്ടുകാർ വെള്ളത്തൂവല് പോലീസില് പരാതി നല്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പവർഹൗസ് ഭാഗത്തെ കുറ്റിക്കാട്ടിൽനിന്ന് മൃതദേഹം ലഭിച്ചത്.
പെൺകുട്ടിക്കൊപ്പം ബന്ധുവായ യുവാവ് ഉണ്ടായിരുന്നതായി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. തുടർന്നുള്ള അന്വേഷണത്തിൽ അനുവിന്റെ മുറിയിൽനിന്ന് കുറ്റസമ്മതകുറിപ്പ് ലഭിച്ചിരുന്നു. ഉളികൊണ്ടണ് അനു രേഷ്മയെ കുത്തികൊന്നത്.
from Kerala || Deshabhimani Online News https://ift.tt/3pLw7DA
via IFTTT
No comments