Disqus Shortname

Breaking News

ബിജെപിയിലേക്ക്‌ പോകാൻ നിൽക്കുന്നവരുടെ കൂട്ടമായി കോൺഗ്രസ്‌ മാറി : എ വിജയരാഘവൻ


പാലക്കാട്> ബിജെപിയുമായുള്ള തെരഞ്ഞെടുപ്പ് ധാരണകളിൽനിന്ന് യുഡിഎഫ് വിട്ടുനിൽക്കമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് വടക്കൻ മുന്നേറ്റ ജാഥയുടെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുയായിരുന്നു വിജയരാഘവൻ.

ബിജെപിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ കൂട്ടമായി കോൺഗ്രസ് മാറി. പുതുച്ചേരിയിൽ ഇതാണ് കണ്ടത്. മെല്ലെ മെല്ലെ കോൺഗ്രസ് ഇല്ലാതായികൊണ്ടിരിക്കയാണ്. ജമാ അത്തെ ഇസ്ലാമിയുമായി യുഡിഎഫ് സഖ്യം തുടരുമോയെന്നും വിജയരാഘവൻ ചോദിച്ചു.

ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള ട്രോളർ നിർമ്മാണം സംബന്ധിച്ച് ധാരണാപത്രം റദ്ദാക്കുന്നത് സർക്കാരിന്റെ വിശ്വാസ്യതയാണ് കാണിക്കുന്നത്. സർക്കാരിന്റെ നയങ്ങളിൽ മാറ്റമില്ലെന്നാണ് അത് തെളിയിക്കുന്നത്.

ചാനൽ സർവേകൾ നോക്കിയല്ല എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനം. നടപ്പാക്കാൻ കഴിയാത്ത ആവശ്യങ്ങൾക്ക് വേണ്ടിയാണ് പിഎസ്സി ഉദ്യോഗാർഥികൾ സമരം ചെയ്യുന്നത്.

ഇന്ധനവില കേന്ദ്രം കൂട്ടികൊണ്ടേയിരിക്കുകയാണ്. സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട നികുതികൾ പലപ്പോഴായി കേന്ദ്രം കൈയ്യടക്കി . ഫെഡറൽ സംവിധാനം അട്ടിമറിച്ചുള്ള കൈക്കടത്തലാണിത്. മാണി സി കാപ്പന്റെ പാർടിയെ മുല്ലപ്പള്ളി രാമചന്ദ്രൻ അംഗീകരിച്ചിട്ടില്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി എ വിജയരാഘവൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3aKhkor
via IFTTT

No comments