താൻ സസ്യാഹാരി , മുട്ടപോലും കഴിക്കില്ല; ഇറച്ചികഴിക്കുന്നവരെ ഇഷ്ടമല്ല: ഇ ശ്രീധരൻ
തിരുവനന്തപുരം
ഇറച്ചികഴിക്കുന്നവരെ ഇഷ്ടമല്ലെന്ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി സ്വയംപ്രഖ്യാപിച്ച ഇ ശ്രീധരൻ പറഞ്ഞു. താൻ സസ്യാഹാരിയാണെന്നും മുട്ടപോലും കഴിക്കില്ലെന്നും എൻഡിടിവിക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു.
‘‘കേരളത്തിൽ ലൗ ജിഹാദുണ്ട്. ഇവിടെ ഹിന്ദു പെൺകുട്ടികളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം ചെയ്യുന്നുണ്ട്’’ എന്നിങ്ങനെയുള്ള വെളിപ്പെടുത്തലും നടത്തുന്നു.
വളരെക്കാലമായി ബിജെപി അനുഭാവിയാണെന്ന് ഒരു മലയാളം പത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. ‘വാജ്പേയിയുമായി നല്ല സൗഹൃദമുണ്ടായിരുന്നു. നരേന്ദ്ര മോഡിയുമായും അടുത്ത ബന്ധമുണ്ട്. ബിജെപി തനിക്ക് പരിചയമില്ലാത്ത പാർടിയല്ലെ’ന്നും തുടർന്നു പറയുന്നു. ബിജെപി വർഗീയ പാർടിയല്ല, ദേശസ്നേഹികളാണെന്ന് പിടിഐക്ക് അനുവദിച്ച അഭിമുഖത്തിലെ വാക്കുകൾ. ഗവർണറാകാനില്ല. രാജ്യസഭയും വേണ്ട. മുഖ്യമന്ത്രിയാകാൻ തയ്യാറാണ്.
‘‘ഞാൻ പാർടിയിൽ ചേർന്നാൽ ബിജെപിയുടെ വോട്ട് ഇരട്ടിയാകും. ജനങ്ങൾ ബിജെപിയിലേക്ക് ഒഴുകും’’ എന്നാണ് മറ്റൊരു അഭിമുഖത്തിൽ അവകാശപ്പെട്ടത്.
""എൽഡിഎഫ് വീണ്ടും വന്നാൽ ദുരന്തമാകും. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകുന്നത് സന്തോഷം. രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ബഹുമാന്യരാണ്’’ എന്നാണ് കേരളത്തിലെ യുഡിഎഫിന്റെ പ്രചാരണമാധ്യമത്തോട് വ്യക്തമാക്കിയത്.
""മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയാണ്. മുഖ്യമന്ത്രിക്ക് പത്തിൽ മൂന്ന് മാർക്കാണെന്ന്’’ ബിജെപി നേതാവിന്റെ ചാനലിലും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/3k4Rcrm
via IFTTT
No comments