Disqus Shortname

Breaking News

എലത്തൂർ സീറ്റ്‌ എൻസികെയ്‌ക്ക്‌ തന്നെ; മറ്റുള്ളവർ ഒഴിയണം: എം എം ഹസൻ

മലപ്പുറം> എലത്തൂർ മണ്ഡലം യുഡിഎഫ് എൻസികെയ്ക്ക് നൽകിയതാണെന്നും അവിടെയുള്ള കോൺഗ്രസ്യുഡിഎഫ് സ്ഥാനാർത്ഥികൾ പിന്മാറണമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻആവശ്യപ്പെട്ടു. അടുത്ത തെരഞ്ഞെടുപ്പിൽസീറ്റ് കോൺഗ്രസ് തിരിച്ചെടുക്കുമെന്ന് ഹസൻ പറഞ്ഞു.

എലത്തൂർ സീറ്റിൽനിന്ന് മാറില്ലെന്ന് എൻസികെ സ്ഥാനാർഥി സുൽഫിക്കർ മയൂരി നിലപാട് കടുപ്പിച്ചതോടെയാണ് ഹസൻനിലപാട് വ്യക്തമാക്കിയത്. ഇതോടെ വെട്ടിലായത് എം കെ രാഘവൻ എംപിയും കോൺഗ്രസുമാണ്. നാമനിർദേശ പത്രിക നൽകാനെത്തിയപ്പോൾ കോൺഗ്രസുകാർ മയൂരിയെ ഭീഷണിപ്പെടുത്തിയിരുന്നു. എം കെ രാഘവന്റെ പിന്തുണയിലായിരുന്നു സമ്മർദവും ഭീഷണിയും. ഭീഷണി ഭയന്ന് സീറ്റ് വിട്ടൊഴിഞ്ഞ് പോകാൻ നടത്തിയ തന്ത്രമാണ് പൊളിയുന്നത്. യു വി ദിനേശ്മണി, നിജേഷ് അരവിന്ദൻ എന്നിവരെ മുന്നിൽ നിർത്തിയായിരുന്നു എംപിയുടെ നീക്കം.

കെപിസിസി വർക്കിങ് പ്രസിഡന്റ് കെ വി തോമസിനെ ഇടനിലക്കാരനാക്കി സീറ്റ് തിരിച്ചെടുക്കാനും രാഘവൻ ശ്രമിച്ചു. ഇതെല്ലാം പൊളിഞ്ഞപ്പോൾ രാജി ഭീഷണിയുയർത്തി. എന്നാൽ എം എം ഹസ്സൻ ഉൾപ്പെടെ പിന്തുണച്ചപ്പോൾ നാഷണലിസ്റ്റ് കോൺഗ്രസ് കേരള നേതാവ് മാണി സി കാപ്പൻ സുൽഫിക്കറിനോട് മത്സരരംഗത്ത് ഉറച്ചുനിൽക്കാൻ ആവശ്യപ്പെട്ടു. ഇതോടെ മയൂരി മാധ്യമങ്ങളോട് രാഘവന്റെ രാഷ്ട്രീയ നെറികേട് വിശദീകരിച്ചു. ഇറക്കുമതി ആരോപിക്കുന്ന എം കെ രാഘവൻ വരത്തനാണെന്നത് മറക്കരുതെന്നും പറഞ്ഞു.

അതേസമയം സംസ്ഥാന നേതൃത്വം സ്ഥാനാർഥിയാക്കുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ് വിമതനായി പത്രിക നൽകിയ യു വി ദിനേശ് മണി മണ്ഡലത്തിലെ വിവാഹവീടുകളിൽ വോട്ടഭ്യർഥിച്ചു. എലത്തൂർ തങ്ങളുടേതെന്ന അവകാശവുമായി യുഡിഎഫിലെ ഭാരതീയ നാഷണൽ ജനതാദളും രംശത്തുണ്ട്. സെറിൻ റാഷിയാണ് യുഡിഎഫ് സ്ഥാനാർഥിയെന്നാണ് ഇവർ അവകാശപ്പെടുന്നത്. മണ്ഡലത്തിലെ പഞ്ചായത്തുകളിൽ നാല് അംഗങ്ങളുണ്ടെന്നും ചേളന്നൂരിൽ യുഡിഎഫിന് ഭരണം കിട്ടിയത് തങ്ങളുടെ പിന്തുണയോടെയാണെന്നുമാണ് ഇവരുടെ ഓർമപ്പെടുത്തൽ.



from Kerala || Deshabhimani ​Online ​News https://ift.tt/3c8nJdN
via IFTTT

ليست هناك تعليقات