ഉമ്മന്‍ചാണ്ടി പഠിച്ച സ്‌കൂളാണ്, പക്ഷേ നന്നാകാന്‍ എല്‍ഡിഎഫ് വരേണ്ടിവന്നു
പുതുപ്പള്ളി > സെന്റ് ജോര്ജ് ഗവ. വിഎച്ച്എസ്എസ്. മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി പഠിച്ച സ്കൂള്. പക്ഷേ അവിടെ പുരോഗതി എത്താന് എല്ഡിഎഫ് സര്ക്കാര് വരേണ്ടിവന്നു.
1917ല് തുടങ്ങിയ സ്കൂളാണ്. കാര്യമായ പുരോഗതി ഉണ്ടാകാതെ കിടക്കുകയായിരുന്നു. അഞ്ചുകോടി രൂപ മുടക്കി പുതിയ കെട്ടിടമാണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്. അമ്പത് ക്ലാസ് മുറികളും സയന്സ് ലാബുമെല്ലാം ഇവിടെയുണ്ടാകും.

സ്കൂള് മെച്ചപ്പെട്ടപ്പോള് ഏതാനും വര്ഷമായി കുട്ടികളുടെ വരവ് കൂടി. സൗകര്യങ്ങള് വര്ധിച്ചപ്പോള് കുട്ടികള് കൂടുന്നുണ്ട്. പുതുപ്പള്ളിയിലെ ഏറ്റവും നല്ല സ്കൂളായി ഇത് മാറാന് പോകുകയാണ് -- പ്രധാനാധ്യാപകന് വി കെ വിജയന് പറഞ്ഞു.
അണ് എയ്ഡഡ് സ്കൂളുകള്ക്ക് കോട്ടയം ജില്ലയില് പൊതുവേ ആധിപത്യമുണ്ട്. എന്നാല് ആ സ്ഥാനത്ത് ഇപ്പോള് സര്ക്കാര് വിദ്യാലയങ്ങള് വരികയാണെന്ന എല്ഡിഎഫ് സര്ക്കാരിന്റെ അവകാശവാദം അടിവരയിടുന്നതാണ് ഈ വാക്കുകള്.
from Kerala || Deshabhimani Online News https://ift.tt/2NYgATS
via IFTTT
ليست هناك تعليقات