ട്രാക്ടര്‍ പരേഡിന് ശേഷം 14 കര്‍ഷകരെ കാണാനില്ലെന്ന് കര്‍ഷക സംഘടനകള്‍
ന്യൂഡല്‍ഹി> റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിന് ശേഷം 14 കര്‍ഷകരെ കാണാനില്ലെന്ന് കര്‍ഷക സംഘടനകള്‍. കാണാതായ കര്‍ഷകരുടെ പേരുകള്‍ ഡല്‍ഹി പൊലീസിന് കൈമാറിയെങ്കിലും ജയിലിലോ കസ്റ്റഡിയിലോ ഇവര്‍ ഇല്ലെന്നാണ് പൊലീസ് അറിയിച്ചത്. ഇവര്‍ വീടുകളിലും തിരിച്ചെത്തിയിട്ടില്ല. പരിക്കേറ്റ് ആശുപത്രികളിലുള്ളവരിലും ഈ 14 പേരില്ല.
വീടുകളില്‍ എത്തിയിട്ടില്ല എന്നത് ആശങ്കയുണ്ടാക്കുകയാണെന്നും കര്‍ഷകര്‍ പറഞ്ഞു. ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 163 കര്‍ഷകരുടെ പട്ടികയാണ് ഡല്‍ഹി പൊലീസിന്റെ കൈയിലുള്ളത്. ഇതില്‍ നൂറിലധികം പേര് ജാമ്യത്തിലിറങ്ങി. മറ്റുള്ളവര്‍ തീഹാര്‍ ജയിലിലുണ്ട്.
from Kerala || Deshabhimani Online News https://ift.tt/3kLqlki
via IFTTT
ليست هناك تعليقات