Disqus Shortname

Breaking News

സംസ്‌ഥാനത്തിനുള്ള അവകാശങ്ങൾ കേന്ദ്രത്തിന്റെ ഔദാര്യമല്ല; പൂർത്തിയാക്കിയത്‌ 2,52,748 ലൈഫ്‌ ഭവനങ്ങൾ : മുഖ്യമന്ത്രി

കണ്ണൂർ> എല്ഡിഎഫ് സര്ക്കാര് അധികാരമേറ്റ ശേഷം രൂപീകരിച്ച ഏകീകൃത ഭവന പദ്ധതിയായ ലൈഫ് പദ്ധതിവഴി 2,52,748 വീടുകള് പൂർത്തിയാക്കിയന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാര്ച്ച് പത്താം തീയതി വരെയുള്ള കണക്കു പ്രകാരം മൂന്നു ഘട്ടങ്ങളിലായാണ് ഇവ പൂർത്തിയാക്കിയത്. കേന്ദ്രത്തിൽ നിന്ന് വരുന്ന ചിലർ പ്രചിപ്പിക്കുന്നത് പോലെ ലൈഫ് ഭവന പദ്ധതി കേന്ദ്ര സർക്കാരിന്റെ പദ്ധതിയല്ല.ഫെഡറൽ സംവിധാനത്തിൽ കേന്ദ്രം നൽകുന്നത് സംസ്ഥാനങ്ങൾക്കുള്ള അവകാശമാണെന്നും ഔദാര്യമോ സഹായമോ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് തദ്ദേശ വകുപ്പ്, പട്ടികജാതി-പട്ടികവര്ഗ വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവയുടെ വിവിധ പാര്പ്പിട പദ്ധതികളും പ്രധാനമന്ത്രി ആവാസ് യോജന അര്ബന്/റൂറല് പാര്പ്പിട പദ്ധതികളും ഒരു കുടക്കീഴിലാക്കിയാണ് ലൈഫ് മിഷന് പാര്പ്പിട പദ്ധതി രൂപം നല്കിയത്. ഇക്കാര്യം പ്രധാനമന്ത്രിയേയും അറിയിച്ചിട്ടുള്ളതാണ്. കേരളത്തിന് അർഹതപ്പെട്ട അവകാശങ്ങൾ നൽകാൻ കേന്ദ്രത്തിന് ബാധ്യതയുണ്ട്.

ഇതില് സംസ്ഥാന സര്ക്കാരിന്റെയും വിവിധ വകുപ്പുകളുടെയും വിഹിതം മാത്രം ഉപയോഗിച്ച് 1,70,427 വീടുകളാണ് നിര്മിച്ചിട്ടുള്ളത്. ഈ ഓരോ വീടുകള്ക്കുമുള്ള സംസ്ഥാന സര്ക്കാറിന്റെ വിഹിതം നാലു ലക്ഷം രൂപയാണ്.

ലൈഫ് പിഎംഎവൈ അര്ബന് പ്രകാരം 64,966 വീടുകള് നിര്മിച്ചു. ഈ പദ്ധതിപ്രകാരം ഓരോ വീടിനും കേന്ദ്ര വിഹിതം 1,50,000 രൂപയാണ്. ബാക്കി 2,50,000 രൂപ നല്കുന്നത് സംസ്ഥാന സര്ക്കാരാണ്.
ലൈഫ് പിഎംഎവൈ റൂറല് പ്രകാരം 17,355 വീടുകള് നിര്മിച്ചിട്ടുണ്ട്. അതില് ഓരോ വീടിനുമുള്ള കേന്ദ്രവിഹിതം 72,000 രൂപയാണ്. ബാക്കി 3,28,000 രൂപ സംസ്ഥാന സര്ക്കാരിന്റെ വിഹിതമാണ്.

8823.20 കോടി രൂപയാണ് ലൈഫ് മിഷന് പദ്ധതിക്കായി ഇതുവരെ ചെലവഴിച്ചിട്ടുള്ളത് സംസ്ഥാന സര്ക്കാര് നേരിട്ട് 2,190.37 കോടി രൂപയും തദ്ദേശസ്ഥാപനങ്ങള് വഴി 2,766.6 കോടി രൂപയും ഹഡ്കോയില് നിന്ന് എടുത്ത 2,800 കോടി രൂപയുടെ വായ്പയും ചേര്ത്ത് സംസ്ഥാനം ചെലവിട്ടത് ആകെ 7,867.97 കോടി രൂപയാണ്. ലോണ് തുകയുടെ പലിശ സംസ്ഥാന സര്ക്കാരാണ് വഹിക്കുന്നത്. 8.75 ആണ് പലിശനിരക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽഡിഎഫ് സർക്കാർ നടത്തിയ പ്രവർത്തനം നാട് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെ പ്രതിഫലനം ജനങ്ങളിൽനിന്ന് ഉണ്ടാകുന്നു . വലിയ പിന്തുണയാണ് എൽഡിഎഫ് സർക്കാരിന് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3d7NzO4
via IFTTT

No comments