ഏതു ബോംബും നേരിടും: മുഖ്യമന്ത്രി
കാസർകോട്> എൽഡിഎഫ് വിജയം തടയാനുള്ള നുണബോംബുകളൊന്നും ജനങ്ങൾക്കിടയിൽ ചെലവാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ, ഭയങ്കര ബോംബ് വരാനുണ്ടെന്നാണ് പ്രചാരണം. ഏത് ബോംബ് വന്നാലും നേരിടാൻ നാട് തയ്യാറാണ്. തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നുണ പടച്ചുവിടാൻ പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുകയാണ്. നുണക്കഥയുണ്ടാക്കുന്നതിൽ ഗവേഷണവും നടക്കുന്നു. എങ്ങനെ അവതരിപ്പിച്ചാലും യാഥാർഥ്യത്തിനുമുന്നിൽ പിടിച്ചുനിൽക്കാനാവില്ല. അവസാന നിമിഷം ബോംബുപൊട്ടിച്ചാൽ മറുപടി പറയാനാവില്ലല്ലോ എന്നാണ് നുണയുണ്ടാക്കുന്നവർ കരുതുന്നത്.
അഞ്ചുവർഷം സംസ്ഥാനത്ത് നടത്തിയ വികസനം ജനങ്ങളുടെ മുന്നിലുണ്ട്. അതൊന്നും അവരുടെ മനസ്സിൽനിന്ന് പോകില്ല.
യുഡിഎഫിനെ തുണയ്ക്കുന്ന ചില പ്രമുഖ മാധ്യമങ്ങൾ അന്തംവിട്ടകളി നടത്തുന്നുണ്ട്. പലതരം കുതന്ത്രങ്ങൾ വരുംനാളുകളിൽ പ്രത്യക്ഷപ്പെടും. കേന്ദ്രസർക്കാരിന്റെ പരിരക്ഷയുള്ള അന്വേഷകരുടെ ഭാഗത്തുനിന്നും ചിലത് സൃഷ്ടിക്കും. തെരഞ്ഞെടുപ്പിലെ പൊതുവികാരം അട്ടിമറിക്കുകയാണ് അതിന്റെയൊക്കെ ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞ് കരുതിയിരിക്കണമെന്ന് ജനങ്ങളോടും എൽഡിഎഫ് പ്രവർത്തകരോടും മുഖ്യമന്ത്രി അഭ്യർഥിച്ചു.
from Kerala || Deshabhimani Online News https://ift.tt/39tw89H
via IFTTT
No comments