Disqus Shortname

Breaking News

ബിജെപിയുടെ അക്കൗണ്ട്‌ ഇത്തവണ ഞങ്ങൾ ക്ലോസ്‌ ചെയ്യും; വിവാദ പ്രചാരകർക്ക്‌ ജനം കനത്ത തിരച്ചടി നൽകും : മുഖ്യമന്ത്രി

കാസർകോട്> ബിജെപി 5 കൊല്ലം മുമ്പ് നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ തങ്ങൾ ക്ലോസ് ചെയ്യുമെന്നും ബിജെപിയുടെ വോട്ട് വിഹിതം താഴോട്ട് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിന്റെ വോട്ട് വേണ്ടെന്ന് പറയുമോയെന്ന ചോദ്യത്തിന് മുട്ടുവിറക്കുന്ന നേതൃത്വമാണ് ഇവിടെ പ്രതിപക്ഷത്തിനുള്ളത്. കേരളത്തിലെ വികസന നേട്ടങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ മടിക്കുന്ന പ്രതിപക്ഷവും ചില മാധ്യമങ്ങളും അപവാദ പ്രചരണമാണ് നടത്തുന്നത്. അവർക്കുള്ള തിരിച്ചടി ജനം തെരഞ്ഞെടുപ്പിൽ നൽകുമെന്നും മുഖ്യമന്ത്രി കാസർകോട് വാർത്തസമ്മേളനത്തിൽ പറഞ്ഞു.

എൽഡിഎഫിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കുഞ്ഞുങ്ങൾ മുതൽ സീനിയർ സിറ്റിസൻ വരെ അനുകൂലിക്കുന്നു. പ്രകൃതിദുരന്തങ്ങളും കോവിഡും പിടിമുറുക്കിയപ്പോഴും ലോകമാതൃകയായി തന്നെ മൂന്നാട്ടുപോകാൻ കേരളത്തിനായി. കേരളത്തിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷം ഭയപ്പെടുന്നു. മാധ്യമങ്ങളും അതിന് തയ്യാറാകുന്നില്ല. 5 വർഷം മുമ്പത്തെ കേരളവുമായി ഇപ്പോളത്തെ കേരളത്തെ താരതമ്യം ചെയ്യാൻ പറ്റുമോ. അതിനാൽ വികസനത്തെ ഏതെല്ലാം തരത്തിൽ മറച്ചുവെയ്ക്കാൻ പറ്റും എന്നാണ് അവർ നോക്കുന്നത്.

ജനങ്ങളുടെ ദുരിതം പരിഹരിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കുന്നത്. ഇത് ആർഎസ്എസിന്റെ അജണ്ടയാണ്. ഇതുമായാണ് ബിജെപി സർക്കാർ മുന്നോട്ട് പോകുന്നത്. ഭരണഘടന തകർക്കാനുള്ള നീക്കവും ഇതോടൊപ്പം നടക്കുന്നു. ആർഎസ്എസിന്റെ വർഗീയതയെ പ്രതിരോധിക്കലും ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കുന്ന ഉത്തരവാദിത്വവും കോൺഗ്രസ് നിറവേറ്റുന്നില്ല. ബിജെപിക്കൊപ്പം ചേർന്ന് എൽഡിഎഫിനെ ആക്രമിക്കാനാണ് വലിയ താൽപര്യം കാണിക്കുന്നത്.

പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രിമാർ ആവർത്തിക്കുന്നു. എന്നാൽ അത് കേരളത്തിൽ നടപ്പാക്കില്ല എന്നത് തന്നെയാണ് സർക്കാരിന്റെ നിലപാട്. മതം അടിസഥാനമാക്കി പൗരത്വം തീരുമാനിക്കുന്നത് ഭരണഘടനാവിരുദ്ധമാണ് എന്ന് തന്നെയാണ് നിലപാട്.

കഴിഞ്ഞ ദിവസം ട്രെയിനിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടിട്ടില്ല എന്നാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞത്. എബിവിപി പ്രവർത്തകർ ആക്രമിച്ചു എന്നത് ആരോപണം മാത്രമാണെന്നും . എന്നാൽ സ്വതന്ത്രമായി യാത്രചെയ്യാനുള്ള അവകാശമാണ് കന്യാസ്ത്രീകളാണെന്ന ഒറ്റ കാരണത്താൽ നിഷേധിക്കപ്പെട്ടത്. സംഘപരിവാറിന്റെ ആ കാടത്തമാണ് കേന്ദ്രമന്ത്രി ന്യായീകരിച്ചത്.

റംസാൻ കാലത്ത് നാല് സഹോദരങ്ങൾ ഡൽഹിയിൽ ആക്രമിക്കപ്പെട്ടതും അതിലൊരാളെ ട്രെയിനിൽനിന്ന് വലിച്ചെറിഞ്ഞ് കൊലപൊടുത്തിയതും ഇതേ സംഘപരിവർ തന്നെയാണല്ലോ. അതേ മനോഭാവം കന്യാസ്ത്രീകളുടെ അടുത്ത് ആവർത്തിക്കുന്നു. ആർഎസ്എസ് അജണ്ട നടപ്പാക്കുന്ന കേന്ദ്ര ഭരണത്തിൽ ന്യൂനപക്ഷങ്ങൾക്കും ജനാധിപത്യവാദികൾക്കും രക്ഷയില്ലെന്ന തെളിവാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. അക്രമികളെ വെള്ളപൂശുകയാണോ ഒരു കേന്ദ്രമന്ത്രി ചെയ്യേണ്ടത്.

ഇതിനെ എതിർക്കാൻ പ്രതിപക്ഷം തയ്യാറാകുന്നുണ്ടോ. സ്ഥലജലഭ്രമം ബാധിച്ച പ്രതിപക്ഷം ആർഎസ്എസ് എന്ന പേര് ഉച്ചരിക്കാൻ പോലും ഭയപ്പെടുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2PJ0lKR
via IFTTT

No comments