Disqus Shortname

Breaking News

തമിഴ്‌നാട്ടിലേക്ക്‌ ഇ ‐ പാസ്‌ നിർബന്ധം; അതിർത്തിയിൽ വാഹനപരിശോധന

പാലക്കാട് > അതിർത്തിയായ വാളയാർ വഴി തമിഴ്നാട്ടിലേക്ക് പോകുന്നവർക്ക് ഇന്നുമുതൽ വീണ്ടും ഇ-‐ പാസ് നിർബന്ധമാക്കി. ഉത്തരവ് പ്രാബല്യത്തിൽവന്നതോടെ രാവിലെ മുതൽ തമിഴ്നാട് സർക്കാരിന്റെ വാഹന പരിശോധന ആരംഭിച്ചു. തമിഴ്നാട് പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് അധികൃതർ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഇ-പാസ് രജിസ്റ്റർ ചെയ്യാത്ത ആളുകളെ തിരിച്ച് വിടുന്നതായി അറിയുന്നു.

കോയമ്പത്തൂർ വഴി തമിഴ്നാട് പോകുന്ന എല്ലാവർക്കും ഇ- - പാസ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് കോയമ്പത്തൂര് കലക്ടര് കഴിഞ്ഞ ദിവസമാണ് പുറപ്പെടുവിച്ചത്. കോവിഡ് നെഗറ്റീസ് സര്ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് കേരളത്തിന്റെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം തമിഴ് നാട് സര്ക്കാര് തിരുത്തിയിരുന്നു. തമിഴ്നാട്ടിൽ കോവിഡ് വ്യാപനം കൂടുന്നതിനിടെയാണ് തീരുമാനം.



from Kerala || Deshabhimani ​Online ​News https://ift.tt/38pu0PX
via IFTTT

ليست هناك تعليقات