Disqus Shortname

Breaking News

സ്‌ഥാനാർഥി നിർണയം സമുദായവുമായി ആലോചിച്ച്‌ വേണം: കോൺഗ്രസിന്‌ താക്കീതുമായി ചങ്ങനാശ്ശേരി അതിരൂപത


കോട്ടയം> നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്ത്ഥി നിര്ണയത്തില് കോണ്ഗ്രസിന് കര്ശന നിര്ദേശവുമായി ചങ്ങനാശ്ശേരി അതിരൂപത. സമുദായത്തോട് ആലോചിക്കാതെ സ്ഥാനാര്ത്ഥികളെ തീരുമാനിക്കരുതെന്ന് സഭ നിര്ദേശിച്ചു. . സ്ഥാനാർഥി നിർണയത്തിൽ ന്യൂനപക്ഷത്തിന് മതിയായ പ്രാതിനിധ്യം വേണം.

സഭയ്ക്ക് കൂടി സ്വീകാര്യനായ ആളെ വേണം സഭയുടെ ലേബലില് മത്സരിപ്പിക്കാന് എന്നും ദീപിക ദിനപത്രത്തിലെ ലേഖനത്തിൽ പറയുന്നു.

സമുദായവിരുദ്ധര് സമുദായ ലേബലില് മത്സരിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. വിശ്വാസം കൊണ്ടും ജീവിതംകൊണ്ടും സമുദായത്തോട് കൂറില്ലാത്തവരെ മത്സരിപ്പിക്കരുത്. അധാർമിക രാഷ്ട്രീയം രാഷ്ളട്രീയാധികാരത്തെ ദുഷിപ്പിക്കും ; രാഷ്ട്രത്തെ നശിപ്പിക്കും എന്ന തലക്കെട്ടിൽ ആര്ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടമാണ് ലേഖനമെഴുതിയിട്ടുള്ളത്.

മുന്നണി മാറ്റങ്ങള്ക്കും ലേഖനതതിൽ വിമര്ശനമുണ്ട്. ചില കോടീശ്വരൻമാർ ജനപ്രതിനിധികളെ വിലക്കുവാങ്ങുകയും അവർ പണക്കാരുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2NSeioU
via IFTTT

ليست هناك تعليقات