Disqus Shortname

Breaking News

സിപിഐ എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം ഇ കെ അശോക് കുമാര്‍ നിര്യാതനായി

പാനൂര് > സിപിഐ എം പാനൂര് ഏരിയാ കമ്മിറ്റി അംഗം ഇ കെ അശോക് കുമാര് നിര്യാതനായി. പാനൂര് സഹകരണ ബില്ഡിംഗ് സൊസൈറ്റിയുടെ പ്രസിഡന്റായ അശോക് കുമാര് പ്രമുഖ സഹകാരിയാണ്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ ഭാരവാഹി , പാനൂര് ബ്ലോക്ക് സെക്രട്ടറി എന്നീ നിലയിലൊക്കെ ഊര്ജ്ജസ്വലമായ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കി.

സിപിഐ എം കരിയാട്, പുളിയ നമ്പ്രം, പെരിങ്ങത്തൂര് ലോക്കല് കമ്മിറ്റികളുടെ സെക്രട്ടറിയായും കരിയാട് ഗ്രാമപഞ്ചായത്തംഗമായും പ്രവര്ത്തിച്ചു. കെ.എസ്. കെ.ടി.യു പാനൂര് ബ്ലോക്ക് സെക്രട്ടറി, കണ്ണൂര് ജില്ലാ ഭാരവാഹി
എന്നീ നിലയില് കര്ഷകത്തൊഴിലാളി രംഗത്ത് പ്രവര്ത്തിച്ച അശോക് കുമാര് ചൊക്ലി സര്വ്വീസ് സഹകരണ ബേങ്ക്
ജീവനക്കാരനായിരുന്നു.

പ്രാസംഗികന്, രാഷ്ട്രീയ അധ്യാപകന് എന്നീ നിലയിലൊക്കെ പാനൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കരുത്തായിരുന്നു.സംസ്ക്കാരം വൈകുന്നേരം 5 ന് കരിയാട്ടെ വീട്ടുവളപ്പില് .




from Kerala || Deshabhimani ​Online ​News https://ift.tt/2P06SRd
via IFTTT

ليست هناك تعليقات