Disqus Shortname

Breaking News

യു ഡി എഫിന്റെത് പുകമറ രാഷ്ട്രീയം; സത്യത്തിന്റെ കാറ്റുവീശുമ്പോള്‍ അത് മായും: ബിനോയ് വിശ്വം

ആലപ്പുഴ> യു ഡി എഫിന്റെത് പുകമറ രാഷ്ട്രീയമാണെന്ന് എല് ഡി എഫ് തെക്കന് മേഖലാ ജാഥാ ക്യാപ്റ്റന് ബിനോയ് വിശ്വം പറഞ്ഞു.സത്യത്തിന്റെ കാറ്റു വീശുമ്പോള് ഈ പുകമറ മായുമെന്ന് കായംകുളത്ത് വാര്ത്താ സമ്മേളനത്തില് അദ്ദേഹം വ്യക്തമാക്കി.

എന്തെല്ലാം ആരോപണങ്ങള് രമേശ് ചെന്നിത്തല ഈ സര്ക്കാരിനെതിരെ പറഞ്ഞു. ഒന്നും കാറ്റുപിടിക്കാതായപ്പോഴാണ് ആഴക്കടല് മത്സ്യ ബന്ധനം സംബന്ധിച്ച് പുകമറ സൃഷ്ടിക്കുന്നത്. എല് ഡി എഫ് സര്ക്കാര് കേരളത്തില് ആഴക്കടല് മത്സ്യ ബന്ധനം അനുവദിക്കില്ല. മറ്റ് സംസ്ഥാനങ്ങളിലെ കാര്യം രമേശ് അന്വേഷിക്ക്; അദ്ദേഹം പറഞ്ഞു. ജാഥാ അംഗം എ വി ഗോവിന്ദനും പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2MaUUmP
via IFTTT

No comments