Disqus Shortname

Breaking News

ദുരിതം തീർത്ത്‌ ഇന്ധനവില വർധന ; വാഹനപണിമുടക്ക്‌ തുടങ്ങി


കൊച്ചി> പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്ന മോട്ടോർവാഹന പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. കെഎസ്ആർടിസി അവശ്യസർവീസുകൾ മാത്രമാണ് നടത്തുന്നത്. സ്വകാര്യ വാഹനങ്ങഴും കാര്യമായി നിരത്തിലിറങ്ങിയിട്ടില്ല.

ബിഎംഎസ് ഒഴികെയുള്ള സംഘടനകൾ പണിമുടക്കുന്നുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിക്കാനും ഗതാഗതച്ചെലവ് കുത്തനെ കൂട്ടാനും കുടുംബബജറ്റ് താളം തെറ്റിക്കാനും ഇടയാക്കിയ മോഡി സർക്കാരിന്റെ ഇന്ധനവില വർധന പിൻവലിക്കുക, മുഴുവൻ വാഹനങ്ങളിലും ജിപിഎസ് ഘടിപ്പിക്കമമെന്ന നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഓട്ടോ , ടാക്സി, ചെറുകിട ചരക്ക് കടത്ത് വാഹനങ്ങൾ, സ്വകാര്യബസ്, കെഎസ്ആർടിസി എന്നിവ സമരത്തിൽ പങ്കെടുക്കുന്നു.

സ്വകാര്യ വാഹനങ്ങളോടും യാത്ര ഒഴിവാക്കി പണിമുടക്കുമായി സഹകരിക്കാൻ സംയുക്ത സമരസമിതി അഭ്യർഥിച്ചു. പണിമുടക്കിയ തൊഴിലാളികൾ പ്രധാന കേന്ദ്രങ്ങളിൽ പ്രകടനം നടത്തും.

പാൽ പത്രം, വിവാഹ വാഹനങ്ങൾ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങൾ എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കിനെ പിന്തുണക്കുമെങ്കിലും കടകള് തുറക്കുമെന്നാണ് വ്യാപാരി സംഘടനകൾ അറിയിച്ചു. വാഹന പണിമുടക്ക് കണക്കിലെടുത്ത് എസ്എസ്എല്സി മോഡല് പരീക്ഷയും സര്വ്വകലാശാല പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/2NKlios
via IFTTT

No comments