ഇ ശ്രീധരന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും: കെ സുരേന്ദ്രന്‍
തിരുവനന്തപുരം> ഇ ശ്രീധരന് നിയമസഭാ തിരഞ്ഞെടുപ്പില് മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ.സുരേന്ദ്രന്. കേരളത്തില് വികസന പ്രതിസന്ധിയുണ്ട്. ശക്തമായ ത്രികോണ മത്സരത്തിലൂടെ 30% വോട്ട് ബിജെപി നേടുമെന്നും സുരേന്ദ്രന് പറഞ്ഞു.
മുഖ്യമന്ത്രി പദവി ഉള്പ്പെടെ ഏതുപദവിയും വഹിക്കാന് യോഗ്യനാണ് അദ്ദേഹം. ഇ.ശ്രീധരന് കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവര് ഏറെയാണ്. താന് മത്സരിക്കുമോയെന്ന് തീരുമാനിക്കുന്നത് പാര്ട്ടിയെന്നും സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു
from Kerala || Deshabhimani Online News https://ift.tt/3shsuXp
via IFTTT
ليست هناك تعليقات