സിപിഐ എം പട്ടികയില്‍ 13 യുവാക്കള്‍, 12 വനിതകള്‍
തിരുവനന്തപുരം > സിപിഐ എം സ്ഥാനാര്ത്ഥി പട്ടികയില് വിദ്യാര്ഥി യുവജന രംഗത്തുള്ള 13 പേര് ഇടംപിടിച്ചു. ഇതില് 4 പേര് 30 വയസിന് താഴെയുള്ളവരാണ്. ജെയ്ക് സി തോമസ് (പുതുപ്പള്ളി), സച്ചിന്ദേവ് (ബാലുശേരി), ലിന്റോ ജോസ് (തിരുവമ്പാടി), പി മിഥുന (വണ്ടൂര്) എന്നിവര് 30 വയസിന് താഴെയുള്ളവരാണ്. 31നും 41 നും ഇടയിലുള്ള 8 പേരും 41നും 51 നും ഇടയിലുള്ള 13 പേരും 51നും 61 നും ഇടയിലുള്ള 33 പേരും 60 ന് മുകളില് വയസുള്ള 24 പേരുമാണ് മത്സരിക്കുന്നത്.
42 പേര് ബിരുദധാരികളാണ്. 28 പേര് അഭിഭാഷകരാണ്. ബിരുദാനന്തര ബിരുദമുള്ള 14 പേരും പി എച്ഡി നേടിയ 2 പേരും എംബിബിഎസ് ബിരുദംനേടി ഡോക്ടര്മാരായി പ്രാക്ടീസ് ചെയ്യുന്ന 2 പേരും സ്ഥാനാര്ഥികളായുണ്ട്.
സ്ഥാനാര്ഥികളില് 12 പേര് വനിതകളാണ്. ഇതില് എട്ട് പേരും പുതുമുഖങ്ങളാണ്. മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മ, കെ കെ ശൈലജ, എംഎല്എമാരായ വീണാ ജോര്ജ്, യു പ്രതിഭ എന്നിവര് വീണ്ടും ജനവിധി തേടുന്നു.
വണ്ടൂര് -പി മിഥുന, ആറ്റിങ്ങല്- ഒ എസ് അംബിക, കുണ്ടറ- ജെ മേഴ്സിക്കുട്ടിയമ്മ, ആറന്മുള- വീണാ ജോര്ജ്, കായംകുളം- യു പ്രതിഭ, അരൂര്-ദലീമ ജോജോ, ആലുവ-ഷെല്ന നിഷാദ്, ഇരിങ്ങാലക്കുട-ആര് ബിന്ദു, കൊയിലാണ്ടി-കാനത്തില് ജമീല, കോങ്ങാട്-കെ ശാന്തകുമാരി മട്ടന്നൂര്-കെ കെ ശൈലജ, വേങ്ങര- പി ജിജി- എന്നിങ്ങനെയാണ് സ്ഥാനാര്ത്ഥികള്.
കഴിഞ്ഞ നിയമസഭയിലുണ്ടായിരുന്ന 33 എംഎല്എമാരും 5 മന്ത്രിമാരും മത്സരിക്കുന്നില്ല.
from Kerala || Deshabhimani Online News https://ift.tt/3vja5w3
via IFTTT
No comments