എളംകുളം വളവിൽ വീണ്ടും അപകടമരണം; 7 മാസത്തിനുള്ളിൽ മരിച്ചത് 9 പേർ
കൊച്ചി> വൈറ്റില‐ കടവന്ത്ര റോഡിലെ എളംകുളം വളവിൽ വീണ്ടും ബൈക്കപകടം. ബൈക്ക് ഇടിച്ച് മറിഞ്ഞ് തൊടുപുഴ സ്വദേശിയായി സനിൽ സത്യൻ (21) ആണ് മരിച്ചത്.
ബുധനാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. .നിയന്ത്രണം വിട്ട ബൈക്ക് സ്ളാബിൽ ഇടിച്ച് മറിയുകയായിരുന്നു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന 2 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ 7 മാസത്തിനുള്ളിൽ 9 പേരാണ് ഈ വളവിൽ മരിച്ചത്. ഫെബ്രുവരി 25ന് വിശാൽ, സുമേഷ് എന്നീ യുവാക്കൾ ഇവിടെ ബൈക്കപകടത്തിൽ മരിച്ചിരുന്നു. തുടർന്ന് പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും രാത്രികാലങ്ങളിൽ ബോധവത്കരണം നടത്തിയിരുന്നു.ഈ ഭാഗത്തെ മെട്രോപില്ലറിന് സമീപത്ത് റോഡിന് വളവുണ്ട്. അമിതവേഗത്തിൽ വരുന്ന ബൈക്കുകളാണ് നിയന്ത്രണംവിട്ട് അപകടത്തിൽപെടുന്നത്.
ഇക്കാര്യം പരിശോധിക്കാൻ പൊതുമരാമത്തുവകുപ്പ്, കെഎംആർഎൽ എന്നിവയ്ക്ക് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. വളവിനുമുമ്പ് വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ റിഫ്ലക്ടിങ് സ്റ്റഡുകൾ വച്ചിട്ടുണ്ടെങ്കിലും ഡ്രൈവർമാർ അത് കാര്യമാക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/3bUwQ0d
via IFTTT
No comments