നാട്ടികയിലെ സിപിഐ സ്ഥാനാർഥി മരിച്ചതായി "ജന്മഭൂമി' യിൽ വ്യാജവാർത്ത
തൃശ്ശൂർ > നാട്ടികയിലെ എൽഡിഎഫ് സ്ഥാനാർഥിയെ ചരമകോളത്തിലാക്കി "ജന്മഭൂമി' പത്രം. സിപിഐ സ്ഥാനാര്ഥി സി സി മുകുന്ദൻ മരിച്ചതായാണ് ബിജെപി മുഖപത്രത്തില് വ്യാജ വാര്ത്ത നൽകിയിരിക്കുന്നത്. ഫോട്ടോ സഹിതം നൽകിയ വാർത്തയ്ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
ജന്മഭൂമി തൃശൂര് എഡിഷനിലാണ് വാര്ത്ത വന്നത്. സംഭവം വിവാദമായതിനെ തുടര്ന്ന് പത്രത്തിന്റെ ഇ-പതിപ്പ് പിന്വലിച്ചിട്ടുണ്ട്. ജന്മഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐ അറിയിച്ചു. ഉച്ചക്ക് ജില്ലാ നേതാക്കൾ തൃശൂരിൽ വാര്ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇന്നലെയാണ് മുകുന്ദനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
from Kerala || Deshabhimani Online News https://ift.tt/38Cma5C
via IFTTT

No comments