ലതിക സുഭാഷ് മത്സരിക്കുന്നത് ആസൂത്രണത്തിന്റെ ഭാഗമായി; ഒളിയമ്പുമായി ചെന്നിത്തല
ഹരിപ്പാട് > ഏറ്റുമാനൂരിൽ ലതിക സുഭാഷ് വിമത സ്ഥാനാർഥിയായി മത്സരിക്കുന്നത് ആസൂത്രണത്തിന്റെ ഭാഗമായാണെന്ന് രമേശ് ചെന്നിത്തല. മണ്ഡലത്തിൽ ബിഡിജെഎസ് സ്ഥാനാർഥിയെ പിൻവലിച്ചത് ഇതിന് സൂചനയാണ്. ബിഡിജെഎസ്, ബിജെപി നേതൃത്വങ്ങൾ ലതിക സുഭാഷിനെ പിന്തുണയ്ക്കും എന്ന പരോക്ഷ ആരോപണമാണ് ചെന്നിത്തല ഉന്നയിച്ചിരിക്കുന്നത്.
എന്നാൽ നരേന്ദ്രമോഡിക്കെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടതിനാനാലാണ് സ്ഥാനാർഥിയെ പിൻവലിച്ചതെന്ന് ബിഡിജെഎസ് നേതൃത്വം വ്യക്തമാക്കുന്നത്. ലതികാ സുഭാഷ് വിമത സ്ഥാനാർത്ഥിയാകുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതോടെ ഏറ്റുമാനൂരിൽ കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് കടുത്ത അതൃപ്തിയിലാണ്. കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ലതികയെ പിന്തിരിപ്പിക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം.
from Kerala || Deshabhimani Online News https://ift.tt/3rSZCoS
via IFTTT

ليست هناك تعليقات