Disqus Shortname

Breaking News

ബെഫി വാർത്താപത്രിക പ്രകാശനം ചെയ്തു

കൊച്ചി> ബിഇഎഫ്ഐ സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ വാർത്താപത്രിക 'ഇനിയും മുന്നോട്ട് 'ധനമന്ത്രി ഡോ.തോമസ് ഐസക് പ്രകാശനം ചെയ്തു. വരാൻ പോകുന്ന തിരഞ്ഞെടുപ്പിൻ്റെ പ്രാധാന്യവും അതിൽ ബാങ്ക് ജീവനക്കാർ സ്വീകരിക്കേണ്ട കർത്തവ്യവും പത്രികയിലൂടെ സംഘടന ജീവനക്കാരോട് പറയുകയാണ്.

കേരള ബാങ്കിനെ സംബന്ധിച്ച ഒരു പ്രത്യേക സപ്ലിമെൻ്റും പത്രികയോടൊപ്പം ഉണ്ട്. CITU സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹി ഉഷാ ഗോപിനാഥ്, ബിഇഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി എസ് എസ് അനിൽ, സംസ്ഥാന കമ്മിറ്റി അംഗം പി ജി ഷാജു, ജില്ലാ ജോ. സെക്രട്ടറി സുന്ദരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2Ni1JDE
via IFTTT

No comments