സർവേ റിപ്പോർട്ടുകൾ കണ്ട് അലംഭാവം അരുത്: മുഖ്യമന്ത്രി
കോട്ടയം> സർവേ റിപ്പോർട്ടുകൾ കണ്ട് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽഅലംഭാവം അരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രചാരണ പരയടനത്തിന്റെ ഭാഗമായി കോട്ടയത്തെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"സർവേ റിപ്പോർട്ട് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് എന്നത് രാഷ്ട്രീയ പോരാട്ടമാണ്. സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അത് കണക്കിലെടുത്ത് അലംഭാവം കാട്ടരുത്. ഗൗരവത്തോടെ തന്നെ തെരഞ്ഞെടുപ്പിനെ കാണണം എന്നാണ് എൽ ഡി എഫ് പ്രവത്തകരോട് അഭ്യർത്ഥിക്കാനുള്ളത്. നമുക്ക് എതിരായ നിലപാട് കൈക്കൊള്ളുന്ന ആളുകൾക്ക് പോലും ഇടതുമുന്നണി സർക്കാരിന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കേണ്ടി വരുന്നു എന്നതും സർവേ ഫലത്തിൽ പറയേണ്ടിവരുന്നു'' -മുഖ്യമന്ത്രി പറഞ്ഞു.
വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളിലാണ് ഇതുവരെ പര്യടനം നടത്തിയത്. ഇത്തവണ വയനാട് മുതൽക്കേ വലിയ ജനാവലിയാണ് എത്തുന്നത്. എൽഡിഎഫ് കൂടുതൽ ജനാവിഭാഗങ്ങളിലേക്ക് വ്യാപിച്ചു. എൽഡി എഫിനൊപ്പം കൂടുതൽ പേർ അണിനിരക്കുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. പ്രതിസന്ധികൾ അനവധി നേരിടേണ്ടി വന്നിട്ടും ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാനായി. ഇതിൽ കേരളീയ സമൂഹം സന്തുഷ്ടരാണ്. ഇതിനെ നേരിടാൻ കഴിയാതെ വന്നപ്പോൾ പ്രതിപക്ഷം വലിയ തോതിൽ നുണ പ്രചരണം നടത്തുകയാണ് -മുഖ്യമന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/3lAZcks
via IFTTT
No comments