Disqus Shortname

Breaking News

ജോസഫ് ഗ്രൂപ്പ്‌ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; ഗ്രൂപ്പ്‌ മാറി വന്നവർ ഔട്ട്‌

തിരുവനന്തപുരം> കേരള കോണ്ഗ്രസ് ജോസഫ് ഗ്രൂപ്പ് സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു. ജോസഫ് എം പുതുശ്ശേരിക്കും ജോണി നെല്ലൂരിനും സജി മഞ്ഞക്കടമ്പനും സാജന് ഫ്രാന്സിസിനും സീറ്റില്ല. സീറ്റുകൾ മോഹിച്ച് വിവിധ കേരള കോൺഗ്രസ് ഗ്രൂപ്പുകളിൽ നിന്ന് പാർടിയിലെത്തിയവരിൽ ഫ്രാന്സിസ് ജോര്ജ്, പ്രിൻസ് ലൂക്കോസ് എന്നിവർക്ക് മാത്രമാണ് സീറ്റ്. പി ജെ ജോസഫ് തൊടുപുഴയിൽ തന്നെ മത്സരിക്കും. കെ എം മാണിയുടെ മരുമകന് എം പി ജോസഫാണ് തൃക്കരിപ്പൂരിലെ സ്ഥാനാർത്ഥി. 10 സ്ഥാനാര്ഥികളില് അഞ്ച് പേർ പുതുമുഖങ്ങളാണ്.

തിരുവല്ലയില് കുഞ്ഞുകോശി പോളും ചങ്ങനാശ്ശേരിയില് വി ജെ ലാലിയും ഏറ്റുമാനൂരില് പ്രിന്സ് ലൂക്കോസും കോതമംഗലത്ത് ഷിബു തെക്കുംപുറവും മത്സരിക്കും.

1.തൃക്കരിപ്പൂര് എം.പി ജോസഫ്
2.ഇരിങ്ങാലക്കുട- തോമസ് ഉണ്ണിയാടന്
3.തൊടുപുഴ -പി.ജെ ജോസഫ്
4.ഇടുക്കി- ഫ്രാന്സിസ് ജോര്ജ്
5.കോതമംഗലം -ഷിബു തെക്കുംപുറം
6.കടുത്തുരുത്തി- മോന്സ് ജോസഫ്
7.ഏറ്റുമാനൂര്- പ്രിന്സ് ലൂക്കോസ്
8.ചങ്ങനാശ്ശേരി-വി .ജെ ലാലി
9.കുട്നാട്- ജേക്കബ് ഏബ്രഹാം
10.തിരുവല്ല- കുഞ്ഞുകോശി പോള്



from Kerala || Deshabhimani ​Online ​News https://ift.tt/3qMHw6u
via IFTTT

No comments