മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്; ഗുണ്ടാ നേതാവ് അറസ്റ്റിൽ
ആലപ്പുഴ > മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഗുണ്ടാ നേതാവ് അറസ്റ്റിലായി. കോട്ടയം സ്വദേശി ഷംസ് ആണ് അറസ്റ്റിലായത്. സ്വർണക്കടത്ത് സംഘം ബിന്ദുവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുവന്ന് കൈമാറാൻ ക്വട്ടേഷൻ നൽകിയത് ഷംസിൻ്റെ സംഘത്തിനാണ്. ഷംസിൻ്റെ കൂട്ടാളികളായ 4 പേർ നേരത്തെ പിടിയിലായിരുന്നു.
തിരുവല്ല സ്വദേശി ബിനോ വർഗീസ്, പരുമല സ്വദേശി ശിവപ്രസാദ്, എറണാകുളം സ്വദേശി സുബീർ, പറവൂർ സ്വദേശി അൻഷാദ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇവരുൾപ്പെടുന്ന സ്വർണ്ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് ബിന്ദുവും എന്നാണ് പൊലീസ് പറയുന്നത്.
from Kerala || Deshabhimani Online News https://ift.tt/3bgS9d7
via IFTTT
No comments