ലതിക സുഭാഷ് ഏറ്റുമാനൂരിൽ മത്സരിച്ചേക്കും. പ്രഖ്യാപനം വൈകിട്ട്
തിരുവനന്തപുരം> സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് തലമൊട്ടയടിച്ച് രാജിവെച്ച മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കും. ഭാവി പരിപാടി സംബന്ധിച്ച് നിർണായക തീരുമാനം ഇന്ന് എടുക്കുമെന്ന് ലതികയുമായി അടുത്ത ബന്ധമുള്ളവർ പറഞ്ഞു.
ഇനി കോണ്ഗ്രസ് പാര്ട്ടി ഒരു സീറ്റ് തന്നാൽ ഇത്തവണ മത്സരിക്കില്ലെന്ന് നിശ്ചയിച്ചിട്ടുണ്ടെന്ന് ലതിക പറഞ്ഞു. സ്ഥാനാർഥി നിർണയത്തിന്റെ തലേന്ന് രാത്രിയിലും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ താൻ വിളിച്ചിരുന്നു. എന്നാൽ ഫോൺ പോലുമെടുത്തില്ല. ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും സീറ്റ് വേണമെന്ന് അറിയിച്ചിരുന്നു. അവരും പരിഗണിച്ചില്ല.
16 വയസുമുതൽ ഈ പാർടിയോടൊപ്പമുണ്ട്. പ്രവർത്തകർക്കാണ് പാർടി സീറ്റ് കൊടുക്കേണ്ടത്. ഏറ്റുമാനൂർ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു.
ഏറ്റുമാനൂർ ഇല്ലെങ്കിലും വൈപിനിൽ മത്സരിക്കാൻ തയ്യാറായിരുന്നു, എന്നാല് അത് നടന്നില്ലെന്ന് ലതിക പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/38HtAEy
via IFTTT

ليست هناك تعليقات