Disqus Shortname

Breaking News

ഗുരു ചേമഞ്ചേരിയുടെ നിര്യാണത്തിൽ എ കെ ബാലൻ അനുശോചിച്ചു


പാലക്കാട്> മുതിർന്ന കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നിര്യാണത്തിൽ സാംസ്കാരിക മന്ത്രി എ കെ ബാലൻ അനുശോചിച്ചു. കേരളത്തിലെ തല മുതിർന്ന കഥകളി കലാകാരന്മാരിൽ ഏറ്റവും ശ്രദ്ധേയനാണ് അദ്ദേഹം. വടക്കൻ മലബാറിൽ കഥകളിയുടെ പ്രചാരത്തിനും പഠനത്തിനും വലിയ സംഭാവനകൾ നൽകി.

പതിന്നാലാം വയസിൽ അരങ്ങിലെത്തിയ ഗുരു ചേമഞ്ചേരി മുക്കാൽ നൂറ്റാണ്ടോളം ഈ രംഗത്ത് സജീവമായി നിലകൊണ്ടു. കൃഷ്ണ വേഷങ്ങളിൽ പ്രത്യേക മികവ് പുലർത്തിയിരുന്നു. പ്രശസ്ത നർത്തകി ബാലസരസ്വതി, ഗുരു ഗോപിനാഥ് എന്നിവരുടെ കീഴിൽ ശാസ്ത്രീയ നൃത്തകലകളിലും അദ്ദേഹം പ്രാവീണ്യം നേടി. സ്വന്തമായി കഥകളി വിദ്യാലയം ആരംഭിച്ച് നിരവധി പേർക്ക് ശിക്ഷണം നൽകി.

രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. നൃത്തത്തിലും കഥകളിയിലും കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പും നേടി. കേരള സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചു. എക്കാലത്തും പുരോഗമന പക്ഷത്ത് നിലയുറപ്പിച്ച കലാകാരനായിരുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/3tbAnOO
via IFTTT

ليست هناك تعليقات