Disqus Shortname

Breaking News

ബിരുദ പരീക്ഷ ജയിച്ചില്ല; കെ സുരേന്ദ്രൻ നൽകിയത്‌ വ്യാജവിദ്യാഭ്യാസ യോഗ്യത

കോഴിക്കോട് > കെ സുരേന്ദ്രന് സത്യവാങ്മൂലത്തില് നല്കിയത് തെറ്റായ വിവരങ്ങളെന്ന് വിവരാവകാശ രേഖകള് വ്യക്തമാക്കുന്നു. ഉയര്ന്ന വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ടാണ് കെ സുരേന്ദ്രന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില് തെറ്റായ വിവരങ്ങള് നല്കിയത്.

ഉയര്ന്ന വിദ്യാഭ്യാസ യോഗ്യതയുടെ സ്ഥാനത്ത് കെ സുരേന്ദ്രന് കാണിച്ചത് വ്യാജ വിദ്യാഭ്യാസ യോഗ്യത. 1987- -90 ബാച്ചില് ഗുരുവായൂരപ്പന് കോളേജില് നിന്നും സയന്സ് ബിരുദം നേടിയെന്നാണ് കെ സുരേന്ദ്രന് സത്യവാങ്മൂലത്തില് രേഖപ്പെടുത്തിയിരിക്കുന്നത്. കൈരളി ന്യൂസാണ് ഈ വാർത്ത പുറത്ത്വിട്ടത്.

എന്നാല് 1987 -90 ബാച്ചില് കെ സുരേന്ദ്രന് പരീക്ഷ പാസായിട്ടില്ലെന്നാണ് രേഖകള് തെളിയിക്കുന്നത്. കാലിക്കറ്റ് സര്വകലാശാലയുടെ പരീക്ഷാ ഭവന് രേഖകള് കൈരളി ന്യൂസ് പുറത്തുവിടുന്നു. 94212 രജിസ്റ്റര് നമ്പറില് ഈ ബാച്ചില് പരീക്ഷയെഴുതിയ കെ സുരേന്ദ്രന് തോര്റവരുടെ ലിസ്റ്റിലാണ് ഉള്ളത്. നേമത്തും മഞ്ചേശ്വരത്തും ഇതേ സത്യവാങ്മൂലമാണ് കെ സുരേന്ദ്രന് സമര്പ്പിച്ചിരിക്കുന്നത്.



from Kerala || Deshabhimani ​Online ​News https://ift.tt/3sfyssi
via IFTTT

No comments